തെലുങ്കാന: ആന്ധ്ര വീണ്ടും സംഘര്‍ഷത്തിലേക്ക്

തെലുങ്കാന സമരാനുകൂലികളായ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതോടെയാണ് സമരം വീണ്ടും അക്രമപാതയിലേക്ക് വഴുതുന്നത്. സമരത്തിന്റെ സിരാകേന്ദ്രമായ ഉസ്മാനിയ സര്‍വകലാശാല ക്യാമ്പസില്‍ അക്രമത്തെതുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തി. ഒട്ടേറെ വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു.
തെലങ്കാന ജില്ലകളായ മേധക്, നിസാമാബാദ്, നല്‍ഗൊണ്ട, കരീംനഗര്‍ എന്നിവിടങ്ങളില്‍
സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടതോടെ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങാതായി. വാണിജ്യ സ്ഥാപനങ്ങളും ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
മേഖലയിലെ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും സമരത്തോട് അനുകൂല നിലപാടാണുള്ളത്. എന്നാല്‍, എല്ലാ ജനപ്രതിനിധികളും രാജി വയ്ക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. കഴിഞ്ഞദിവസം ആത്മാഹുതി ചെയ്ത വിദ്യാര്‍ഥിയുടെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന ഘട്ടം വന്നപ്പോഴാണ് പൊലീസ് സര്‍വകലാശാല ക്യാമ്പസില്‍ ലാത്തിചാര്‍ജ് നടത്തിയത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications