കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലുങ്കാന: ആന്ധ്ര വീണ്ടും സംഘര്‍ഷത്തിലേക്ക്

  • By Staff
Google Oneindia Malayalam News

Telangana: Osmania students clash with police
ഹൈദരാബാദ്: ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആന്ധ്ര വീണ്ടും സംഘര്‍ഷബാധിതമാകുന്നു.തെലുങ്കാന സംസ്ഥാനം രൂപീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി ആരംഭിച്ച 48 മണിക്കൂര്‍ ബന്ദ് ഹൈദരാബാദിലും തെലങ്കാനയിലെ ഒന്‍പതു ജില്ലകളിലും ജനജീവിതം സ്തംഭിപ്പിച്ചു.

തെലുങ്കാന സമരാനുകൂലികളായ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതോടെയാണ് സമരം വീണ്ടും അക്രമപാതയിലേക്ക് വഴുതുന്നത്. സമരത്തിന്റെ സിരാകേന്ദ്രമായ ഉസ്മാനിയ സര്‍വകലാശാല ക്യാമ്പസില്‍ അക്രമത്തെതുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തി. ഒട്ടേറെ വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു.

തെലങ്കാന ജില്ലകളായ മേധക്, നിസാമാബാദ്, നല്‍ഗൊണ്ട, കരീംനഗര്‍ എന്നിവിടങ്ങളില്‍
സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടതോടെ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങാതായി. വാണിജ്യ സ്ഥാപനങ്ങളും ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

മേഖലയിലെ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും സമരത്തോട് അനുകൂല നിലപാടാണുള്ളത്. എന്നാല്‍, എല്ലാ ജനപ്രതിനിധികളും രാജി വയ്ക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. കഴിഞ്ഞദിവസം ആത്മാഹുതി ചെയ്ത വിദ്യാര്‍ഥിയുടെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന ഘട്ടം വന്നപ്പോഴാണ് പൊലീസ് സര്‍വകലാശാല ക്യാമ്പസില്‍ ലാത്തിചാര്‍ജ് നടത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X