മൂന്നാര്‍: വീണ്ടും ഹൈക്കോടതി ഇടപെടുന്നു

മൂന്നാറിലെ ഭൂമി കൈയേറ്റവും അനധികൃത നിര്‍മാണങ്ങളും തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ബുധനാഴ്ച വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം. ഇടക്കാലത്ത് ആറിത്തണുത്ത മൂന്നാര്‍ പ്രശ്‌നം ഇതോടെ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ചീഫ് ജസ്‌റ്റിസ് എസ്.ആര്‍. ബന്നൂര്‍മഠ്, ജസ്‌റ്റിസ് തോട്ടത്തില്‍ രാധാകൃഷ്‌ണന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മൂന്നാറിലെ കൈയേറ്റവും അനധികൃത നിര്‍മാണങ്ങളും തടയാന്‍ സര്‍ക്കാര്‍ എന്തുചെയ്‌തു എന്നതാണ് കോതിയുടെ പ്രധാന ചോദ്യം.
മൂന്നാറിലെ വ്യാജപട്ടയങ്ങളേപ്പറ്റിയുള്ള ഐ.ജി. രാജന്‍ മധേക്കറുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കോടതി നിര്‍ദ്ദേശം. ഈ റിപ്പോര്‍ട്ടിന്‍മേല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന റവന്യൂ സെക്രട്ടറി നിവേദിത പി. ഹരന്‍ ഉത്തരവിട്ടിട്ടുണ്ട്.
തൃശൂരിലെ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് ഇക്കാര്യത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.












Click it and Unblock the Notifications