മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടി വേണം

മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് തൃശൂരിലെ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു്. മൂന്നാര്‍ ജില്ലാ കളക്ടര്‍ റവന്യൂ വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്രീന്‍ മൂന്നാര്‍ ബ്രൗണ്‍ മൂന്നാറായെന്ന് കേസിനിടെ കോടതി അഭിപ്രായപ്പെട്ടു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍വേയും അളവും മാത്രം പോര ക്രിയാത്മക നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. ഒരു ഭാഗത്ത് സര്‍വേയും അളവും നടക്കുമ്പോള്‍ മറുഭാഗത്ത് ഭൂമാഫിയകള്‍ കയ്യേറ്റം നടത്തുകയാണെന്നും കോടതി നിരീക്ഷിച്ചു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ 2007 നുശേഷം സ്വീകരിച്ച നടപടികള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.












Click it and Unblock the Notifications