എത്രവേണമെങ്കിലും കാത്തിരിക്കാം: മുരളി

കോണ്‍ഗ്രസ് വിട്ട എല്ലാവരേയും തിരികെ കൊണ്ടുവരണമെന്നാണ് കെ. കരുണാകരന്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടത്, എന്നെ മാത്രം തിരിച്ചെടുക്കണമെന്നല്ല അദ്ദേഹം ആവശ്യപ്പെട്ടത്. മകന്‍ എന്ന നിലയിലുമല്ല എന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടത്. കെപിസിസി മുന്‍ പ്രസിഡന്റെന്ന പേരിലാണ്-മുരളീധരന്‍ പറഞ്ഞു. ചവ്വാഴ്ച ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുരളീധരന്‍ കോണ്‍ഗ്രസില്‍ എത്തുന്നതിനെ എതിര്‍ക്കുന്ന ആരെങ്കിലും സംസ്ഥാന നേതൃത്വത്തിലുണ്ടോ എന്ന ചോദ്യത്തിന് അത് നിങ്ങള്‍ക്കു വ്യക്തമായി അറിയാമല്ലോ എന്നായിരുന്നു മുരളിയുടെ മറുപടി.
പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയം ഉറപ്പിക്കണമെങ്കില്‍ പ്രാദേശികമായി സ്വാധീനമുള്ളവര്‍ക്ക് സീറ്റു നല്‍കണമെന്ന് എ.കെ. ആന്റണി പറഞ്ഞിരുന്നു. സിപിഎം വിഭാഗീയതയും സര്‍ക്കാരിന്റെ ദുര്‍ഭരണവുമൊക്കെ പ്രാദേശികതലത്തിലും പ്രതിഫലിക്കും-മുരളീധരന്‍ പറഞ്ഞു.
കെ.എസ് മനോജ് സിപിഎം വിട്ടുപോയതിനു പിന്നില്‍ മതവിശ്വാസപ്രശ്നം മാത്രമല്ല ഉള്ളത്. നേരത്തെ തന്നെ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിരുന്ന മനോജ് അതിനൊരു കാരണമാണ് മതവിശ്വാസം കണ്ടെത്തിയെന്നേയുള്ളൂ- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications