ഗൂഗിള്‍ നിയമത്തിന് അതീതമല്ല: ചൈന

ചൈനീസ് സര്‍ക്കാറിന്റെ ജിമെയില്‍ ഹാക്കിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ വിവാദമായ പശ്ചാത്തലിത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഈ ഔദ്യോഗിക പ്രതികരണം.
ചൈനയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ ഇവിടത്തെ നിയമവ്യവസ്ഥകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.
ഇവിടത്തെ പൊതുസംസ്കാരത്തിനും പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു സ്ഥാപനത്തെയും അനുവദിക്കില്ല. ഇക്കാര്യത്തില്‍ ഗൂഗിളിന് മാത്രം ഒരു ഇളവും നല്കാന് കഴിയില്ല- ചൈനയിലെ ആഭ്യന്തര മന്ത്രാലയം വ്ക്താവ് മ സോക്സു പറഞ്ഞു.
ഗൂഗിളിന്റെ സെര്‍ച്ച് ഫലങ്ങള്‍ കര്‍ശനമായി സെന്‍സര്‍ ചെയ്യുകയും ജി മെയില്‍ ഹാക്ക് ചെയ്യുകയും ചെയ്ത സംഭവത്തിന്മേല് ഏറെ ചര്‍ച്ചകള്‍ നടന്നുവരികയാണ്. എന്നാല്‍ ചൈനയിലെ വിദേശകാര്യമന്ത്രാലയം ഇതേവരെ ഈ സംഭവത്തില്‍ പ്രതികരിച്ചിരുന്നില്ല.
ഗൂഗിളിന്റെ കാര്യത്തില്‍ ചൈനയുടെ നിലപാട് വ്യക്തമാക്കിയെങ്കിലും സെന്‍സര്‍ഷിപ്പ് സംബന്ധിച്ച പ്രശ്നത്തെക്കുറിച്ച് വക്താവ് പ്രതികരിച്ചിട്ടില്ല.
അതേസമയം ഇന്റര്‍നെറ്റ് ഹാക്കിങിന്റെ ഏറ്റവും വലിയ ഇര ചൈനയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനിടെ ചൈന ഇന്ത്യയിലെ തന്ത്രപ്രധാന കമ്പ്യൂട്ടര്‍ ശൃംഗലകളില്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണന്റെ ആരോപണവും ചൈന നിഷേധിച്ചിട്ടുണ്ട്.
ചൈന ഇത്തരം ആക്രമണങ്ങള്ക്കെതിരാണെന്നും ഏതെങ്കിലും ചൈനക്കാര്‍ ഇത്തരത്തിലുള്ള കുറ്റംചെയ്തതായി തെളിഞ്ഞാല്‍ നിയമാനുസൃതം അയാളെ ശിക്ഷിക്കുമെന്നും മാ സോക്സു പറഞ്ഞു.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍












Click it and Unblock the Notifications