Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസില്‍ തോക്കുധാരി 8 പേരെ കൊലപ്പെടുത്തി

Eight killed in Virginia shootings
വിര്‍ജിനിയ: വെടിവെപ്പിലൂടെയുള്ള കൂട്ടക്കൊലകള്‍ യുഎസില്‍ ആവര്‍ത്തിയ്ക്കുന്നു. മധ്യ വിര്‍ജീനിയയില്‍ ഒരു തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. അക്രമിയെ ജീവനോടെ പിടിച്ചതായും അവര്‍ വെളിപ്പെടുത്തി.

ഏഴുപേരുടെ മൃതദേഹങ്ങള്‍ ഒരു വീടിനുള്ളിലും ഒരാളുടെ മൃതദേഹം റോഡരികില്‍ നിന്നും ആണ് പൊലീസ് കണ്ടെത്തിയത്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടും. ക്രിസ്റ്റഫര്‍ സ്‌പെയിറ്റ് എന്ന 39 കാരനാണ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത്. ക്രിസ്റ്റഫറുടെ ഭാര്യയും മകനും കൊല്ലപ്പെട്ടിട്ടുണ്ടെന്നും പൊലീസ് സൂചന നല്‍കി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായില്ല.

സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ ഒളിയ്ക്കാന്‍ ശ്രമിച്ച പ്രതി പൊലീസ് ഹെലികോപ്റ്ററിന് നേരെയും വെടിയുതിര്‍ത്തു.ഏറെ നേരത്തിന് ശേഷമാണ് ഇയാളെ കീഴടക്കാന്‍ കഴിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു. 2007ല്‍ വിര്‍ജീനിയ ടെക് സര്‍വ്വകലാശാലയിലുണ്ടായ വെടിവെയ്പ്പില്‍ 33 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+