ഗൂഗിള്‍: ചൈനയോട് യുഎസ് വിശദീകരണം തേടി

ഇതിനകം ഒട്ടേറെ തവണ ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അടുത്തദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അമേരിക്കന്‍ സര്‍ക്കാര്‍ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
എന്നാല്‍ ഗൂഗിളിന്റെ സെന്‍സര്‍ഷിപ്പ്, ഹാക്കിങ് ആരോപണങ്ങളെ ചൈന നിഷേധിച്ചിരിക്കുകയാണ്. ആരോപണത്തെക്കുറിച്ച് ചൈനയ്ക്ക് വ്യക്തമായി വിശദീകരണം നല്‍കാന്‍ കഴിയുമെന്നതിനാലാണ് വിശദീകരണം ചോദിച്ചത് എന്നാണ് യു.എസ് പറയുന്നത്.
ചൈനീസ് സര്‍ക്കാറിന്റെ മെയില്‍ ഹാക്കിങിനെത്തുടര്‍ന്ന് ഗൂഗിള്‍ ചൈനയിലെ സേവനം മതിയാക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ഈ വാര്‍ത്തകള്‍ ഗൂഗിള്‍ അധികൃതര്‍ നിഷേധിച്ചിരുന്നു.
ഇന്റര്‍നെറ്റ് ഹാക്കിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ അമേരിക്ക ഗൗരവമായാണ് കാണുന്നതെന്ന് കഴിഞ്ഞ ആഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പ്രസ്താവിച്ചിരുന്നു. ജനുവരി 21ന് സ്വതന്ത്ര ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് ഹിലരി ക്ലിന്റണ്‍ പ്രഭാഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications