കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക വളര്‍ച്ച ചൈന അമേരിക്കയെ പിന്നിലാക്കും

  • By Super
Google Oneindia Malayalam News

China could overtake US by 2020: PWC
ലണ്ടന്‍: അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ അമേരിക്കയെ പിന്തള്ളി ചൈന ലോകത്തിലെ സമ്പന്നരാഷ്ട്രമാകുമെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി)നടത്തിയ പഠനത്തിലാണ് 2030 ഓടെ സാമ്പത്തിക വളര്‍ച്ചയില്‍ ചൈന യുഎസിനെ മറികടക്കുമെന്ന് പ്രവചിയ്ക്കുന്നത്.

2030ല്‍ ലോകത്തിലെ സമ്പന്നമായ രാഷ്ട്രങ്ങള്‍ യഥാക്രമം ചൈന, അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ബ്രസീല്‍, റഷ്യ, ജര്‍മനി, മെക്‌സിക്കോ, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിങ്ങനെ ആയിരിക്കുമെന്നും പിഡബ്ല്യുസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 നുശേഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ചൈനയേക്കാള്‍ അതിവേഗത്തിലായിരിക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. യുവജതയുടെ സാന്നിധ്യവും വര്‍ദ്ധിച്ച ജനസംഖ്യനിരക്കുമാവും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് ഗുണകരമാവുക.

രാജ്യാന്തര നാണ്യനിധിയുടെ 2008ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ അമേരിക്കയാണ് സാമ്പത്തിക വളര്‍ച്ചയില്‍ നിലവില്‍ ഒന്നാംസ്ഥാനത്ത്. ജപ്പാന്‍, ചൈന, ജര്‍മനി, ഫ്രാന്‍സ് , ബ്രിട്ടന്‍, ഇറ്റലി, റഷ്യ, സ്‌പെയിന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലിടം നേടിയിട്ടുള്ളത്. 2030ഓടെ ആഗോള മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ (ജി ഡി പി) നിരക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും പങ്കാളിത്തം കൂടുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രണ്ട് പതിറ്റാണ്ടിന് ശേഷം സാമ്പത്തിക-രാഷ്ട്രീയനയ രൂപീകരണങ്ങളില്‍ ബ്രിക് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന) രാജ്യങ്ങള്‍ നിര്‍ണായകശക്തിയാവുമെന്നും റിപ്പോട്ട് വിശദീകരിയ്ക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X