കശ്മീരില്‍ പ്രീപെയ്ഡ് നിരോധനം നീക്കി

നവംബര്‍ ഒന്നുമുതലായിരുന്നു പ്രീപെയ്ഡ് കണക്ഷന് നിരോധനം ഏര്‍പ്പെടുത്തിയത്. കശ്മീരില്‍ പ്രീപെയ്ഡ് കണക്ഷന്‍ നല്‍കുന്നത് തീവ്രവാദികള്‍ക്കും നുഴഞ്ഞുകയറ്റക്കാരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പ്രീപെയ്ഡ് സേവനദാതാക്കള്‍ ആളുകള്‍ നല്‍കുന്ന വിലാസങ്ങള്‍ വേണ്ടത്ര പരിശോധിക്കുന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു പ്രീപെയ്ഡ് കണക്ഷന്‍ നിരോധിച്ചത്.
പ്രീപെയ്ഡ് കണക്ഷന്‍ നിരോധനത്തിനെതിരെ ഒട്ടേറെ രാഷ്ട്രീയകക്ഷികളും സംഘടനകളും രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായി സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ഫോണ്‍ കണക്ഷനുകള്‍ അനുവദിക്കുമ്പോള്‍ മതിയായ അന്വേഷണം നടത്തണമെന്നും ശരിയായ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങണമെന്നും സര്‍ക്കാര്‍ പ്രീപെയ്ഡ് സേവന ദാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications