ദില്ലിയില്‍ കനത്ത മൂടല്‍മഞ്ഞ്

കഴിഞ്ഞദിവസം രാത്രിയിലാണ് മൂടല്‍ മഞ്ഞു കനത്തു തുടങ്ങിയത്. രാത്രിയില്‍ കാഴ്ചാപരിധിപൂജ്യം ആയി താഴ്ന്നിരുന്നു. ഇപ്പോള്‍ 150 മീറ്ററാണ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേയിലെ കാഴ്ചാപരിധി. മൂടല്‍മഞ്ഞ് തീവണ്ടി സര്‍വീസിനെയും ബാധിച്ചു. 15 തീവണ്ടികള്‍ റദ്ദാക്കി.
കനത്ത മൂടല്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 31 വരെ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാത്രികാലങ്ങളിലും പുലര്‍ച്ചെയുമുള്ള തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കൊടും ശൈത്യത്തെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ 450ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications