പ്രഭാകരന് ജീവിച്ചിരിപ്പുണ്ട്: എല്‍ടിടിഇ

എല്ടിടിഇപ്രസ് ഡോട്ട് കോം എന്ന പുതിയ വെബ് സൈറ്റിലാണ് പ്രഭാകരന് ജിവിച്ചിരിപ്പുണ്ടെന്ന് എല്‍ടിടിഇ അവകാശപ്പെടുന്നത്. എല്‍ടിടിയുടെ ഔദ്യോകിക വെബ് സൈറ്റെന്നാണ് സൈറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പ്രഭാകരനെ കൊലപ്പെടുത്തിയെന്ന ശ്രീലങ്കന്‍ സര്‍ക്കാറിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന മാരന് എന്ന എല്‍ടിടിഇ വക്താവ് സൈറ്റില്‍ പറയുന്നു.
മാത്രമല്ല പ്രഭാകരന് ഒരുനാള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുമെന്നും മാരന് എല്‍ടിടിഇ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കുന്നുണ്ട്.
ഇപ്പോഴത്തെ അവസ്ഥയില്‍ തല്ക്കാലം മാറിനില്ക്കുകയാണെങ്കിലും നമ്മുടെ നേതാവ് സ്വാതന്ത്ര്യ സമരത്തിന്റെ അടുത്ത തലം എങ്ങനെയായിരിക്കണമെന്ന് പദ്ധതിയിടുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ത്തന്നെ നമ്മള് സമരത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കും- വക്താവ് പറയുന്നു.
പ്രഭാകരനെപ്പോലെ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന എല്‍ടിടിഇ ഇന്റലിജന്‍സ് നേതാവ് പൊട്ടു അമ്മനും ജീവിച്ചിരിപ്പുണ്ടെന്നാണ് സൈറ്റില്‍ പറയുന്നത്.
ഒപ്പം തന്നെ പ്രഭാകരന്റെ ഭാര്യ മതിവദനി, മകന് ബാലചന്ദ്രന്, മകള്‍ ദ്വാരക എന്നിവരും സുരക്ഷിതരാണെന്ന് എല്‍ടിടിഇ വക്താവ് അവകാശപ്പെടുന്നുണ്ട്.
പ്രഭാകരന് കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകള്‍ വന്നശേഷം പ്രഭാകരന്റേതാണെന്ന് പറഞ്ഞ് പ്രദര്‍ശിച്ചിപ്പ മൃതദേഹത്തിന്റെ കാര്യങ്ങള്‍ രാജപക്സെയും ശരത് ഫൊന്സെകയും ചേര്‍ന്നു നടത്തിയ സങ്കേതിക നാടകമാണെന്നും ആരോപിക്കുന്നുണ്ട്.
ഇത് രണ്ടാം തവണയാണ് എല്‍ടിടിഇ പ്രഭാകരന് മരിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തുന്നത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications