Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിയ്ക്ക് കാപട്യമില്ലെന്ന് ജനം

Rahul Gandhi
ദില്ലി: രാജ്യത്ത് ഏറ്റവും ജനസമ്മതിയുള്ള യുവനേതാവ് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.

കേന്ദ്ര റെയില്‍മന്ത്രി മമതാ ബാനര്‍ജി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരാണ് രാഹുലിന് തൊട്ടുപിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മീഡിയ ആന്റ് കള്‍ച്ചറല്‍ റിസര്‍ച്ചാണ് സര്‍വ്വേ നടത്തിയത്. രാജ്യത്തെ 33 നഗരങ്ങളില്‍ നിന്നുള്ള 33000 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

രാജ്യത്തുള്ള രാഷ്ട്രീയ നേതാക്കളില്‍ വച്ചേറ്റവും കാപട്യമില്ലാത്തതും വിശ്വസിക്കാന്‍ പറ്റുന്നതുമായ നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 65 ശതമാനം പേരും അഭിപ്രായപ്പെട്ടു.

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനായി രാഹുല്‍ നടത്തുന്ന ഗ്രാമസന്ദര്‍ശനങ്ങളും യുവാക്കളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ നടത്തുന്ന കാമ്പസ് സന്ദര്‍ശനങ്ങളും ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞത്.

സംഘടനാ തലത്തിലും ഭരണമികവിലും മികച്ച നേതാക്കളായി മമതാ ബാനര്‍ജിയെയും ഒമര്‍ അബ്ദുള്ളയെയുമാണ് ജനങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+