നളിനിയുടെ മോചനത്തിന് വഴിതെളിയുന്നു

കളക്ടറെ കൂടാതെ ജില്ലാ ജഡ്ജി, പ്രൊബേഷന്‍ ഓഫിസര്‍, വെല്ലൂര്‍ വനിത ജയില്‍ സൂപ്രണ്ട് എന്നിവരാണു ബോര്‍ഡിലെ മറ്റംഗങ്ങള്‍. ഒരു പെണ്‍കുട്ടിയുടെ മാതാവായ നളിനിയുടെ ഭര്‍ത്താവ് ഇതേ കേസില്‍ വധശിക്ഷ കാത്തു ജയിലില്‍ കഴിയുകയാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഇവരെ വിട്ടയക്കണമെന്നാണ് ബോര്‍ഡിന്റെ ശുപാര്‍ശ.
കേസന്വേഷിച്ചത്് കേന്ദ്ര ഏജന്‍സിയായതിനാല്‍ കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച ശേഷം മാത്രമെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.
രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണ്‍ 14 നാണ് നളിനിയെ അറസ്റ്റ് ചെയ്തത്. 1998 ജനുവരി 28ന് നളിനി ഉള്‍പ്പെടെ 25 പേരെ പ്രത്യേക കോടതി വധശിക്ഷക്കു വിധിച്ചു. ഇതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നളിനി ഉള്‍പ്പെടെ നാലു പേരുടെ വധശിക്ഷ ശരിവച്ചു. എന്നാല്‍ 2000 ഏപ്രിലില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് നളിനിയുടെ വധശിക്ഷ തമിഴ്‌നാട് ഗവര്‍ണര്‍ ജീവപര്യന്തമാക്കി കുറച്ചു.
ശിക്ഷ കാലാവധിയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ടു 2007 ഒക്ടോബര്‍ 31ന് നളിനി അഡ്വൈസറി ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യം ബോര്‍ഡ് തള്ളിക്കളഞ്ഞു.
ഇതിനെ ചോദ്യം ചെയ്ത് നളിനി മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പുതിയ അഡ്വൈസറി ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. നളിനിയുടെ മോചന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നു ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന സമയത്തു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.കോടതി ഉത്തരവിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ അധ്യക്ഷനായി നാലംഗ പുതിയ അഡ്വൈസറി ബോര്‍ഡ് രൂപീകരിക്കുകയും നളിനിയുടെ അപേക്ഷ വീണ്ടും പരിഗണിക്കുകയുമായിരുന്നു. 2008 മാര്‍ച്ച് 19ന് പ്രിയങ്ക ഗാന്ധി വെല്ലൂരിലെത്തി നളിനിയെ സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications