കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തോലിക്കാ സഭയും മനോജിനെ കൈവിട്ടു

  • By Staff
Google Oneindia Malayalam News

KS Manoj
ആലപ്പുഴ: പാര്‍ട്ടിയേക്കാള്‍ പ്രധാനം മതവിശ്വാസമാണെന്ന് പ്രഖ്യാപിച്ച് സിപിഎം വിട്ട മുന്‍ എംപി കെഎസ് മനോജിനെ കത്തോലിക്കാ സഭയും കൈവിട്ടു.

മനോജിന്റെ നിലപാടുകളിലെ ആത്മാര്‍ത്ഥതയെ സഭ ചോദ്യം ചെയ്യുകയാണ്. മനോജ് പാര്‍ട്ടി വിട്ടതുസംബന്ധിച്ച് ഏറെ പ്രസ്താവനകളും ചര്‍ച്ചകളുമെല്ലാം ഉണ്ടായെങ്കിലും സഭ ആദ്യമായാണ് ഇതില്‍ പ്രതികരിക്കുന്നത്.

മനോജിനെ അവസരവാദിയെന്നും അധികാരദാഹിയെന്നുമാണ് സഭ വിശേഷിപ്പിക്കുന്നത്. സീറോ മലബാര്‍ സഭയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലെ മുഖ പ്രസംഗത്തിന്റെ വിഷയം മനോജാണ്.

കിഴക്കന്‍ വെനീസിലെ ഉട്ടോപ്യന്‍ വ്യാപാരി എന്നാണ് മുഖപ്രസംഗത്തിന്റെ തലക്കെട്ട്. മനോജിനെതിരെ ഒട്ടേറെ ആരോപണങ്ങള്‍ സഭ ഉന്നയിക്കുന്നുണ്ട്. ആലപ്പുഴയില്‍ മാര്‍ക്‌സിസ്റ്റുകാരുടെ ഇഷ്ടപുത്രനായിരുന്നു മനോജ്.

എന്നാല്‍ മതവിശ്വാസത്തിന്റെ പേരും പറഞ്ഞ് പാര്‍ട്ടി വിട്ട മനോജിനെ പൂവിട്ടു തൊഴേണ്ട കാര്യമില്ല. ഈശ്വരവിശ്വാസികള്‍ക്ക് സ്ഥാനം നല്‍കാത്ത പാര്‍ട്ടിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയല്ലേ മനോജ് അതേ പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ചത്.

പാര്‍ട്ടി മനോജിനെ ആവശ്യത്തിന് ഉപയോഗിച്ചു ആവശ്യമില്ലെന്ന് കണ്ടപ്പോള്‍ വലിച്ചെറിഞ്ഞു. വിവരവും വിശ്വാസവും അടിയറവച്ച് പാര്‍ട്ടിയില്‍ ചേര്‍ന്നതിന് മനോജിന് കിട്ടിയ ശിക്ഷയാണിത്- മുഖപ്രസംഗത്തില്‍ പറയുന്നു.

അനുബന്ധമായി മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിനുണ്ടായ അനുഭവത്തെയും മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പോളിനുണ്ടായ അവസ്ഥ മനോജിനുണ്ടാകില്ലെന്ന് പ്രതീക്ഷ പുലര്‍ത്തുകയും ചെയ്യുന്നുണ്ട്.

മനോജിന്റെ കാര്യത്തില്‍ സഭ അദ്ദേഹത്തിനൊപ്പമായിരിക്കുമെന്നുള്ള കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടാണ് സത്യദീപത്തില്‍ മുഖപ്രസംഗം വന്നിരിക്കുന്നത്. സഭാ പ്രവര്‍ത്തനത്തിലേയ്ക്ക് മനോജ് ഇറങ്ങിച്ചെല്ലേണ്ടെന്ന മുന്നറിയിപ്പും സഭ നല്‍കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X