സക്കറിയ വിവാദം ഉപേക്ഷിച്ചു: ഡിവൈഎഫ്ഐ

പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ബി രാജേഷ് ആണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് യോജിപ്പില്ലെന്നും ഡി വൈ എഫ് ഐ പറഞ്ഞു.
തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാതെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് തൊഴിലില്ലായ്മ രൂക്ഷമാക്കും- രാജേഷ് പറഞ്ഞു.
കായികാധ്വാനമുള്ള ജോലികളോട് കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ വൈമുഖ്യം പുലര്‍ത്തുകയാണെന്നും ഇത് ഫ്യൂഡല്‍ ചിന്താഗതിയുടെ ഭാഗമാണ്.
തൊഴിലിനോടുള്ള പുതിയ തലമുറയുടെ മനോഭാവം മാറ്റിയെടുക്കാനുള്ള ഡിവൈഎഫ്ഐ കര്‍മ പദ്ധതി ആവിഷ്ക്കരിക്കും. അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മ തുടരുമ്പോള്‍ തന്നെ കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ തള്ളിക്കയറ്റമാണ്- രാജേഷ് ചൂണ്ടിക്കാട്ടി.
മതവിശ്വാസികളുടെയും അല്ലാത്തവരുടെയും സംഘടനയാണ് ഡിവൈഎഫ്ഐ. ഭൂരിഭാഗം പ്രവര്‍ത്തകരും വിശ്വാസികളാണ്. അതേസമയം നേതൃനിരയിലെ ഭൂരിഭാഗവും വിശ്വാസികളല്ല.
സാമൂഹിക പ്രതിബദ്ധത കുറയുകയും അരാജക പ്രവണതകള്‍ വര്‍ധിക്കുകയും ചെയ്യുന്ന ഇക്കാലത്ത് യുവാക്കളെ സംഘടിപ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നും രാജേഷ് പറഞ്ഞു.












Click it and Unblock the Notifications