നടന്‍ വിജയകുമാറിന് 3മാസം തടവ്

ആലുവ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. തൃക്കാക്കര സ്വദേശിനിയായ വീട്ടമ്മ നല്‍കിയ പരാതിയിലാണ് മജിസ്‌ട്രേട്ട് രാജന്‍ തട്ടില്‍ വിധി പ്രസ്‌താവിച്ചത്.
അമേരിക്കയില്‍ ഉയര്‍ന്ന ജോലി വാഗ്‌ദാനം ചെയ്‌ത് വീട്ടമ്മയില്‍നിന്ന് അഞ്ചുലക്ഷം രൂപ വിജയകുമാര്‍ കൈക്കലാക്കിയിരുന്നു. പറഞ്ഞ സമയത്ത് ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടനിലക്കാരന്‍ മുഖേന കുറച്ചുപണം ഗഡുക്കളായി നല്‍കിയിരുന്നു.
അവശേഷിച്ച ഒരുലക്ഷത്തി എഴുപതിനായിരം രൂപയുടെ ചെക്ക് ബാങ്കില്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന് മടങ്ങിയപ്പോഴാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് വിജയകുമാറിന് ഒരുമാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications