Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎം സുധീരനെ അറിയില്ല: കോടാലി ശ്രീധരന്‍

VM Sudheeran
പരപ്പനങ്ങാടി: കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ത്തിയത് സിപിഎം നേതാവിന്റെയും പാര്‍ട്ടി ഉടമസ്ഥതയിലുള്ള ചാനല്‍ പ്രവര്‍ത്തകന്റെയും പ്രലോഭനത്തിന് വഴങ്ങിയതെന്ന് ഹവാല കേസുകളിലെ പ്രതി കോടാലി ശ്രീധരന്‍.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് ഫണ്ട്് നല്‍കിയെന്ന് പറഞ്ഞാല്‍ ഗുണ്ടാ ലിസ്റ്റില്‍നിന്ന് ഒഴിവാക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പോലീസിന്റെ സമ്മര്‍ദവും തനിയ്ക്ക് മേലുണ്ടായിരുന്നു.

കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനെ തനിക്കറിയില്ല. ബാംഗ്ലൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കവേ കണ്ണൂരിലുള്ള ഒരു സിപിഎം നേതാവ് തന്നെ വന്നു കണ്ടിരുന്നു. പിന്നീട് തെളിവെടുപ്പുമായി ബന്ധപ്പെട്ട് ചാലക്കുടിയില്‍ എത്തിച്ചപ്പോള്‍ ഒരു പാര്‍ട്ടി ചാനല്‍ റിപ്പോര്‍ട്ടറും എന്നെ സന്ദര്‍ശിച്ചു.

തിരൂരങ്ങാടിയിലെ ഒരു ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കോടതിയില്‍ ഹാജരാകവേയാണ് ശ്രീധരന്‍ ഈ കാര്യം ഒരു ചാനലിനോട് വെളിപ്പെടുത്തിയത്. കേസില്‍ ശ്രീധരന് ജാമ്യം അനുവദിച്ചു.തന്നെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന ശ്രീധരന്റെ ഹര്‍ജി കോടതി ഫലയില്‍ സ്വീകരിച്ചു. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+