കോടതി നടപടിയില്‍ എതിര്‍പ്പില്ല: കോടിയേരി

ഐ.ജിയുടെ വാര്‍ത്താ സമ്മേളനം സംബന്ധിച്ച കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പോലീസിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പോള്‍ വധം സിബിഐയ്ക്കു വിട്ടുകൊണ്ടുള്ള ഹൈക്കോടതി തീരുമാനത്തോട് പ്രതകരിക്കുകയായിരുന്നു മന്ത്രി.
കേസുകളെക്കുറിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്മാര്‍ വാര്‍ത്താസമ്മേളനം നടത്തുന്ന രീതി നിലവിലുണ്ട്. അതുകൊണ്ടാണു ഐജി വിന്‍സന്‍ എം. പോള്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വ്യക്തമായ മാര്‍ഗ നിര്‍ദേശം സര്‍ക്കാര്‍ നല്‍കും. കോടതി വിധി പരിശോധിച്ച് ഏതുതരത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പോലീസിന് നല്‍കണമെന്ന് തീരുമാനിക്കും. ഹൈക്കോടതി വിധിയെ വിമര്‍ശന ബുദ്ധിയോടെ കാണുന്നത് ശരിയല്ല.
സംസ്ഥാന പോലീസ് അന്വേഷിച്ച കേസുകള്‍ സിബിഐയ്ക്ക് വിട്ട സംഭവങ്ങള്‍ യുഡിഎഫ് ഭരണകാലത്തും ഉണ്ടായിട്ടുണ്ട്.
കേസ് അന്വേഷണത്തില്‍ പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെന്നാണ് കരുതുന്നത്. ഏതു തരത്തിലുള്ള അന്വേഷണത്തോടും സര്‍ക്കാരിന് തുറന്ന മനസാണ്- അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications