മൂന്നാര്‍ നിര്‍മാണങ്ങള്‍ക്കെതിരെ ഹൈക്കോടതി

അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരായി സ്വീകരിച്ച നടപടികള്‍ നാലാഴ്ചയ്ക്കകം കോടതിയെ അറിയിക്കണം.
മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് തൃശൂരിലെ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. രൂക്ഷമായ വിമര്‍ശനമാണ് ഉദ്യോഗസ്ഥവൃന്ദത്തിനെതിരെ കോടതി നടത്തിയത്. ഉദ്യോഗസ്ഥരിലെ ചെറു മീനുകള്‍ പിടിക്കപ്പെടുമ്പോള്‍ വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയാണെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ അനധികൃത മണ്ണെടുപ്പും രണ്ട് മാസത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കയ്യേറ്റം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിലുണ്ട്.












Click it and Unblock the Notifications