പോള്‍ വധക്കേസ് സിബിഐക്ക് വിട്ടു

കേരള പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയ്‌ക്കോ ടീമിനോ കൈമാറണമെന്നാവശ്യപ്പെട്ട് പോളിന്റെ പിതാവ് എംജോര്‍ജ് മുത്തൂറ്റാണ് ഹര്‍ജി നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐയ്ക്ക് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അന്വേഷണം കോടതിയ്ക്ക് തൃപ്തികരമല്ലെന്ന് തോന്നുന്നുവെങ്കില്‍ കേസ് മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയ്ക്ക് കൈമാറാം എന്ന് പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഹര്‍ജിയില്‍ വാദത്തിനിടെ ഐജി വിന്‍സെന്റ് പോള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെയും മുത്തൂറ്റ് പോളും ഗുണ്ടാത്തലവന്‍ ഓംപ്രകാശും ഒരുമിച്ച് നടത്തിയ ഉല്ലാസ സവാരികളുടേയും മറ്റും വീഡിയോ ചിത്രങ്ങളും കോടതി പരിശോധിച്ചിരുന്നു.
അന്വേഷണം ആരംഭിച്ചയുടനെ ഐജി നടത്തിയ വാര്‍ത്താ സമ്മേളനം തെറ്റായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇതുള്‍പ്പെടെ പൊലീസിന്റെ പല നടപടികളും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications