Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസുകള്‍ എന്‍ഐഎയെ അറിയിക്കും: കോടിയേരി

Kodiyeri Balakrishnan
തിരുവനന്തപുരം: തീവ്രവാദകേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യെ അറിയിക്കുന്നതിന് സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

ദേശസുരക്ഷയ്ക്ക് വെല്ലുവിളി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നിന്നാണ് പ്രവര്‍ത്തിക്കുന്നത്. മത - തീവ്രവാദികളെപ്പോലെ മാവോവാദികളും ഭീഷണി ഉയര്‍ത്തുന്നുണ്ട്. വയനാട്ടില്‍ മാവോവാദി ഭീഷണി ഉള്ളതായി റിപ്പോര്‍ട്ടുണ്ട്- കോടിയേരി പറഞ്ഞു.

വനംവകുപ്പുദ്യോഗസ്ഥര്‍ക്കുള്ള രഹസ്യാന്വേഷണ പരിശീലന പരിപാടി പോലീസ് ട്രെയിനിങ്ങ് കോളേജില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തീരദേശ ജാഗ്രതാ സമിതികളുടെ രൂപത്തില്‍ വനമേഖല ജാഗ്രതാ സമിതികള്‍ രൂപവത്കരിക്കുമെന്ന് മന്ത്രി ബിനോയ് വിശ്വം അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

നിലവിലുള്ള വനസംരക്ഷണ സമിതികള്‍ക്കും ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റികള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍പോലുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ല. പോലീസുമായും മറ്റ് അന്വേഷണ ഏജന്‍സികളുമായും സഹകരിച്ചായിരിക്കും ജാഗ്രതാ സമിതികള്‍ രൂപവത്കരിക്കുന്നത്- ബിനോയ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+