അമേരിക്ക വിട്ടാന്‍ അഭയാര്ത്ഥിയാകേണ്ടിവരും: റാണ

ജാമ്യം ലഭിക്കുന്നതിനുളള അവസാന ശ്രമത്തിന്റെ ഭാഗമായി റാണ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണു ഇക്കാര്യം പറയുന്നത്.
രാജ്യാന്തര ബിസിനസ് ബന്ധമുള്ളതിനാല്‍ രാജ്യം വിട്ടു പോകാന്‍ സാധ്യതയുണ്ടെന്നു ചൂട്ടിക്കാട്ടി ഷിക്കാഗോ കോടതി നേരത്തെ റാണയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഈ സാഹചര്യത്തിലാണ് തനിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങളില്‍ നിന്നു രക്ഷപെടാന്‍ ഈ ബിസിനസ് ബന്ധങ്ങള്‍ ഉപകരിക്കില്ലെന്നും അമേരിക്ക വിട്ടാല്‍ താന്‍ അഭിയാര്ഥിയായി മാറേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി റാണ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
ഇതിനിടെ മുംബൈ ഭീകരാക്രമണത്തിനു സഹായം നല്‍കിയെന്ന കേസില്‍ റാണയ്ക്കും ഡേവിഡ് കോള്മാന് ഹെഡ്ലിയ്ക്കുമെതിരെ അടുത്തയാഴ്ച വിചാരണ ആരംഭിക്കും.
രണ്ടുപേരെയും അടുത്താഴ്ച കോടതിയില്‍ ഹാജരാക്കും. ഇരുവരെയും വ്യാഴാഴ്ച ഹാജരാക്കാനാണ് നിര്‍ദേശിച്ചിരുന്നത്.
പാക് വംശജനായ കാനഡ പൗരന് തഹാവൂര്‍ റാണയെ ജനുവരി 25നും പാക് വംശജനായ യു.എസ് പൗരന് ഡേവിഡ് ഹെഡ്ലിയെ ജനുവരി 27നുമാണ് ഇല്ലിനോയിസിലെ ജില്ലാ മജിസ്ട്രേറ്റിനുമുന്നില്‍ എത്തിക്കുക.
മുംബൈ ആക്രമണവും ഡാനിഷ് പത്രഓഫീസ് അക്രമിക്കാനുള്ളപദ്ധതി തയ്യാറാക്കിയതും ആണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കേസുകള്‍.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications