കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ

  • By Lakshmi
Google Oneindia Malayalam News

Doctor
ഇനി നിങ്ങള്‍ക്ക് ഏത് സമയത്തും ആരോഗ്യ കാര്യങ്ങളില്‍ സഹായം കണ്ടെത്താം. അതിനായി മികച്ച ഒരു ആരോഗ്യ പോര്‍ട്ടലുമായി ചേര്‍ന്ന് ഒണ്‍ഇന്ത്യ സൗകര്യം ഒരുക്കുന്നു. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുക തന്നെയാണ് ലക്ഷ്യം. സേവനങ്ങള്‍ എന്തെല്ലാമെന്നല്ലേ?

1 പത്ത് സെക്കന്റിനുള്ളില്‍ നിങ്ങള്‍ക്ക് ഒരു ഡോക്ടറുമായി ആരോഗ്യ പ്രശ്നം ചാറ്റ് വഴി ചര്‍ച്ച ചെയ്യാം. ഇത് എല്ലാദിവസവും രാവും പകലും സാദ്ധ്യമായിരിയ്ക്കും.

2 ഹൃദ്രോഗം, കാന്‍സര്‍, ഗൈനക്കോളജി തുടങ്ങിയ വിഷയങ്ങളിലെ മികച്ച ഡോക്ടര്‍മാരില്‍ നിന്ന് ഇ മെയിലില്‍ നിര്‍ദ്ദേശങ്ങള്‍ അറിയാം.

3 ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വ്യക്തിയുടെ ആരോഗ്യമനുസരിച്ച് പ്രത്യേക ഭക്ഷണക്രമം ഇ മെയിലില്‍ ലഭ്യമാക്കാം. തടികുറയ്കാനായി ശ്രമിയ്ക്കുന്നവര്‍ക്കും ഈ സേവനം ലഭ്യമാണ്.

-വലത് വശത്തുള്ള ചാറ്റ് ബോക്സില്‍ ‍ഡോക്ടറോട് സംസാരിയ്ക്കാം-

ആരോഗ്യ നിര്‍ണയ സംവിധാനം ഏര്‍പ്പെടുത്തുന്നതിനൊപ്പം രോഗ/ആരോഗ്യ സംബന്ധമായ കൂടുതല്‍ ലേഖനങ്ങളും ഹെല്‍ത്ത് ഫോറവും വൈകാതെ നിങ്ങള്‍ക്ക് പ്രതീക്ഷിയ്ക്കാം.

നിങ്ങള്‍ ലോകത്തിന്റെ ഏത് കോണിലോ ആയിക്കൊള്ളട്ടെ. ദാറ്റ്സ്‍മലയാളത്തിലൂടെ നിങ്ങള്‍ക്ക് സുഹൃത്തിനെപ്പോലെ ഒരു ഡോക്ടറുമായി നിങ്ങള്‍ക്ക് സംവദിയ്ക്കാം. എല്ലാ നിര്‍ദ്ദേശങ്ങളും എംബിബിഎസ് കഴിഞ്ഞ ‍ഡോക്ടര്‍മാരായിരിയ്ക്കും നല്‍കുന്നത്.

ഇനി ജലദോഷവും പനിയും ചുമയും തലവേദനയും ഒക്കെ ഉണ്ടായാല്‍ ഓഫീസില്‍ നിന്ന് അനുമതി വാങ്ങി ഡോക്ടറെ കാണാന്‍ ആശുപത്രിയില്‍ പോകണ്ട. ദാറ്റ്സ്‍മലയാളത്തിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ ഓഫീസിലോ വീട്ടിലോ ഇരുന്ന് തന്നെ നേടാം.

ഏതൊരു മനുഷ്യനും അയാളുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അറിയാനുള്ള അവകാശമുണ്ടെന്ന അടിസ്ഥാന തത്ത്വമാണ് ഈ സേവനം ഒരുക്കാന്‍ ഒണ്‍ഇന്ത്യയെ പ്രേരിപ്പിച്ചത്. ഉപയോക്താക്കളെ സഹായിയ്ക്കാനായാണ് ഒണ്‍ഇന്ത്യ 'ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ' സംവിധാനം തുടങ്ങുന്നത്.

ഒണ്‍ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ പേര്‍ക്കും ഈ സൗകര്യം ഉപയോഗിയ്ക്കാം. ഇതിനായി ചെറിയ ഫീസ് നല്‍കേണ്ടതുണ്ട്. ഇനി ഡോക്ടറെ കാണുക എന്നത് നിമിഷങ്ങള്‍ കൊണ്ട് ചെയ്യാവുന്ന കാര്യം മാത്രം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X