സോണിയയ്ക്കെതിരെ ഹര്‍ജി; പി രാജന് പിഴ

ഹര്‍ജിക്കാരനില്‍ നിന്ന് കോടതി ചെലവിലേക്കായി 10,000 രൂപ ഈടാക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായുള്ള ബഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്.
ഇന്ത്യന്‍പൗരയായി തുടരുമ്പോള്‍ത്തന്നെ ബെല്‍ജിയം സര്‍ക്കാറിന്റെ 'ഓര്‍ഡര്‍ ഓഫ് ലിയോപോള്‍ഡ്' എന്ന പദവി സോണിയ നേരത്തെ സ്വീകരിച്ചതിനെതിരെയായിരുന്നു ഹര്‍ജി.
ഈ പദവി സ്വീകരിച്ചതിലൂടെ സോണിയാഗാന്ധി ആ രാജ്യത്തോട് വിധേയത്വം പുലര്‍ത്തിയതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഇത് ഇന്ത്യന്‍ ഭരണഘടനക്ക് എതിരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതേവിഷയം ചൂണ്ടിക്കാട്ടി പി. രാജന്‍ കേന്ദ്ര തിരഞ്ഞെടുപ്പുകമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ അദ്ദേഹത്തിന്റെ പരാതി തള്ളിക്കളഞ്ഞു. തുടര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
ഇതേ ആവശ്യം ഉന്നയിച്ച് ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി ഡിസംബര്‍ 16 ന് ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications