കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവശങ്കര്‍ മേനോന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

  • By Staff
Google Oneindia Malayalam News

Shivshankar Menon
ദില്ലി:മുന്‍ വിദേശ കാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. എംകെ നാരായണന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായി നിയമിതനാവുന്ന ഒഴിവിലാണിത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ശിവശങ്കര്‍മേനോന് സഹമന്ത്രിയുടെ റാങ്ക് ഉണ്ടായിരിക്കും. ഈ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് മേനോന്‍.

രാജ്യത്ത് ഭീകരാക്രമണങ്ങളും മറ്റും വര്‍ധിച്ച പശ്ചാത്തലത്തില്‍ സുരക്ഷാ കാര്യങ്ങളില്‍ ആഭ്യന്തര മന്ത്രാലയം കൂടുതല്‍ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവി ശിവശങ്കര്‍ മേനോന്‍ ഏറ്റെടുക്കുന്നത്.

പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് ഏറെ അഭിമതനായ മേനോന്റെ പേര്‍ നേരത്തേതന്നെ ഈ സ്ഥാനത്തേക്ക് കേട്ടിരുന്നു. നയതന്ത്രരംഗത്ത് മികവുറ്റ പശ്ചാത്തലമുള്ളയാളാണ് ശിവശങ്കര്‍മേനോന്‍. ചൈന, പാകിസ്താന്‍, ശ്രീലങ്ക, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ നയതന്ത്രപ്രതിനിധിയായി പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയം അദ്ദേഹത്തിന് കൈമുതലായുണ്ട്.

1972 ബാച്ച് ഐഎഫ്എസ് ഓഫിസറായ മേനോന്‍ മൂന്നു വര്‍ഷത്തിലേറെ കാലം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ശേഷമാണ് വീണ്ടും തന്ത്രപ്രധാനമായ പദവിയിലെത്തുന്നത്.

ഒട്ടേറെ നയതന്ത്രജ്ഞരെ സമ്മാനിച്ച പാലക്കാട്ടെ പ്രശസ്തമായ പാലാട്ട് തറവാട്ടില്‍പ്പെട്ട ആളാണ് ശിവശങ്കര്‍മേനോന്‍. ഇന്ത്യയുടെ ആദ്യ വിദേശസെക്രട്ടറി കെപിഎസ്. മേനോന്‍ (സീനിയര്‍) അദ്ദേഹത്തിന്റെ മുത്തച്ഛനാണ്. ചൈനയില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയായിരുന്ന കെപിഎസ് മേനോന്‍ (ജൂനിയര്‍) അമ്മാവനും. അച്ഛന്‍ പിഎന്‍ മേനോന്‍ യൂഗോസ്ലാവിയയില്‍ നയതന്ത്രപ്രതിനിധിയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X