ബസുവിന്റെ മസ്തിഷ്ക പഠനത്തിന് നിംഹാന്‍സ്

ബസുവിന്റെ മസ്തിഷ്ക ഘടനയില്‍നിന്നു വിലപ്പെട്ട വിവരങ്ങള്‍ കിട്ടും എന്നുള്ള പ്രതീക്ഷയിലാണ് അതില്‍ പഠനം നടത്തണമെന്ന് ആഗ്രഹിക്കുന്നതെന്ന് നിംഹാന്‍സിലെ ന്യൂറോ പാതോളജി വിഭാഗം മേധാവി പ്രൊഫസര്‍ എസ്.കെ ശങ്കര്‍ അറിയിച്ചു.
തൊണ്ണൂറ്റിയഞ്ചാം വയസ്സിലും ഊര്‍ജസ്വലനായിരുന്ന ബസുവിന്റെ മസ്തിഷ്കം അത്യപൂര്‍വ സജീവത പ്രകടിപ്പിച്ചിരുന്നുവെന്നാണു നിംഹാന്‍സിലെ വിദഗ്ധരുടെ വിലയിരുത്തല്‍.
എന്നാല്‍ ചട്ടങ്ങള്‍ ഇക്കാര്യത്തില്‍ നിംഹാന്‍സിനെ വിലക്കുകയാണ്. മസ്തിഷ്കം വിട്ടുതരണമെന്ന് അഭ്യര്‍ഥിച്ച് ആരെയും സമീപിക്കാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല.
ബസുവിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുകിട്ടിയ കൊല്‍ക്കത്തയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സമ്മതിച്ചാല്‍ മാത്രമേ നിംഹാന്‍സിന്റെ ഗവേഷണ മോഹം യാഥാര്‍ത്ഥ്യമാവുകയുള്ളു.
ബസുവിന്റെ മൃതദേഹം അണുബാധയില്‍ നിന്നും അകറ്റിനിര്‍ത്താനായി രാസത്രാവകങ്ങല് തേച്ച്, പൂജ്യം ഡിഗ്രിയിലും താഴ്ന്ന താപനിലയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അത് പിന്നീട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി നല്‍കുമെന്ന് എസ്എസ് കെഎം മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ പ്രദീപ് മൊയ്ത്ര പറഞ്ഞു.
ബസുവിന്റെ അസ്ഥിക്കൂടം പ്രത്യേകം സംരക്ഷിക്കാനും ആശുപത്രിയിക്ക് ഉദ്ദേശ്യമുണ്ട്. അദ്ദേഹത്തിന്റെ മസ്തിഷ്കം നശിക്കാതെ സൂക്ഷിണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നുവന്നതായി പ്രദീപ് പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications