വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രത

സാര്‍ക്ക് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന വിമാനങ്ങളില്‍ ഏതെങ്കിലും റാഞ്ചാന്‍ അല്‍ ഖായിദയും ലഷ്‌കറെ തൊയിബയും സംയുക്ത പദ്ധതി ആവിഷ്‌ക്കരിച്ചതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കുന്നത്.
ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യോഗം ചേര്‍ന്നിരുന്നു. ഇന്ത്യയില്‍ നിന്ന് സാര്‍ക്ക് രാജ്യങ്ങളിലേക്കും അവിടെനിന്ന് ഇങ്ങോട്ടുമുള്ള വിമാനങ്ങളില്‍ ഇനി മുതല്‍ കര്‍ശന പരിശോധന നടത്താന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
വിമാനങ്ങള്‍ക്കുള്ളില്‍ കമാന്‍ഡോകളെ നിയമിക്കാനും വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് ഗോവണിയില്‍ വച്ച് പരിശോധന നടത്താനും ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications