മമത അപമാനിച്ചത് ബംഗാള്‍ ജനതയെ: യെച്ചൂരി

ചടങ്ങിനിടെ വിട്ടുനില്‍ക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്തത് ബസുവിന് അന്ത്യാഭിവാദ്യമര്‍പ്പിച്ച ലക്ഷക്കണക്കിന് ജനങ്ങളെ അപമാനിയ്ക്കുന്നതിന് തുല്യമാണെന്ന് യെച്ചൂരി പറഞ്ഞു,
കടുത്ത രാഷ്ട്രീയ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ പങ്കെടുക്കുക എവിടെയുമുള്ള സംസ്‌കാരമാണ്. പ്രാഥമികമായി പാലിക്കേണ്ട മാനുഷിക മര്യാദയും രാഷ്ട്രീയ സദാചാരവും കൂടിയാണത്. മമത ബാനര്‍ജി അതുപോലും പാലിക്കാന്‍ തയ്യാറാകാത്തത് ജനങ്ങള്‍ വിലയിരുത്തും.
അന്ത്യചടങ്ങുകളില്‍ പങ്കെടുത്ത ലക്ഷക്കണക്കിനാളുകളുടെ പ്രാതിനിധ്യം തെളിയിക്കുന്നത് ബസു എന്ന നേതാവിന്റെ പ്രശസ്തിയെയും പ്രാധാന്യത്തെയും ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications