ഡോക്ടര്‍മാര്‍ കരിദിനം ആചരിയ്ക്കുന്നു

ഗ്രാമീണ സേവനത്തിനുള്ള പ്രത്യേക മെഡിക്കല്‍ കോഴ്‌സായ ബാച്ചിലര്‍ ഓഫ് റൂറല്‍ മെഡിസിന്‍ ആന്‍ഡ് സര്‍ജറി തുടങ്ങാനുള്ള കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ കരിദിനം ആചരിയ്ക്കുന്നത്.
കറുത്ത ബാഡ്ജ് ധരിച്ചാണ് ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്കെത്തുന്നത്. പ്രതിഷേധ സമരത്തിന്റെ ഭാഗമായി 27ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നര വര്‍ഷംകൊണ്ട് ഡോക്ടര്‍മാരെ സൃഷ്ടിക്കുന്ന കോഴ്‌സ് അശാസ്ത്രീയമാണെന്നും രണ്ടു തരം ചികില്‍സാ സമ്പ്രദായം സൃഷടിക്കുമെന്നുമാണ് ഡോക്ടര്‍മാരുടെ പ്രധാന ആരോപണം.












Click it and Unblock the Notifications