Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഐടിയുവില്‍ 3ലക്ഷം പേര്‍ കുറഞ്ഞു

CITU Flag
തൃശൂര്‍: സംഘടനിയില്‍ മൂന്നു ലക്ഷം അംഗങ്ങള്‍ കുറഞ്ഞുവെന്ന് സിഐടിയു പ്രവര്‍ത്തന റിപ്പോര്‍ട്ട്. സംസ്ഥാന സമ്മേളനത്തല്‍ അവതരിപ്രിച്ച റിപ്പോര്‍ട്ട് ചോര്‍ന്നു.

സിഐടിയു ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

സംസ്ഥാന കമ്മറ്റിയുടെ പ്രാധാന്യം നേതാക്കള്‍ കുറച്ചു കാണുന്നുവെന്നും കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷം ഒരു യോഗത്തില്‍ പോലും പങ്കെടുക്കാത്ത നേതാക്കള്‍ ഉണ്ടെന്നും ചില യൂണിയനുകള്‍ തൊഴില്‍ വില്‍പ്പന നടത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്.

സംഘടനയുടെ പ്രധാനഭാരവാഹികള്‍ ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരത്ത് നേതാക്കള്‍ കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഘടനാ ശേഷികൊണ്ട് അമിത ആവശ്യങ്ങള്‍ നേടിയെടുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍മേലുള്ള ചര്‍ച്ചയില്‍ മന്ത്രിമാരായ എളമരം കരീം, പി.കെ ഗുരുദാസന്‍ എന്നിവര്‍ക്കു നേരെ രൂക്ഷ വിമര്‍ശനമുണ്ടായതാലും വിവിധ റിപ്പോര്‍ട്ടു ചൂണ്ടിക്കാണിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+