Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട്: പിണറായി

Pinarayi Vijayan
തൃശൂര്‍: നാല് വോട്ട് കൂടുതല്‍ ലഭിയ്ക്കാന്‍ വര്‍ഗീയശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കുന്ന പാര്‍ട്ടിയല്ല തങ്ങളുടേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വര്‍ഗീയതയ്‌ക്കെതിരായ ഉറച്ച നിലപാട് എല്ലാ ഘട്ടത്തിലും സ്വീകരിച്ചിട്ടുളളത് ഇടതുപക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര തെക്കേ ഗോപുരനടയില്‍ സിഐടിയു സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു പിണറായി.

ഇത്തരമൊരു നിലപാട് സ്വീകരിച്ചതായി മറ്റേതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയുമോയെന്ന് പിണറായി ചോദിച്ചു. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ തുല്യമായി എതിര്‍ക്കുന്ന നിലപാടാണ് സിപിഎമ്മിന് എന്നുമുള്ളത്. എന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ ഇടതുപക്ഷത്തിനെ കടന്നാക്രമിക്കുകയാണ്. ഒരു സമുദായത്തിനെ ഒന്നാകെ കുറ്റവാളികളായി ചിത്രീകരിക്കുന്നതിലേക്കാണ് നയിക്കുന്നത്.

വര്‍ഗീയകലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പലരും ഇന്ന് ശിക്ഷിക്കപ്പെടാതെ നാട്ടില്‍ കയ്യുംവീശി നടക്കുന്നുണ്ട്. പലരും ഇന്ന് ശിക്ഷിക്കപ്പെടാതെ നാട്ടില്‍ കയ്യുംവീശി നടക്കുന്നുണ്ട്. ഇരയായവരുടെ കുടുംബത്തില്‍ അത് വല്ലാത്തൊരു വികാരമാണ് ഉണ്ടാക്കുന്നത്.

അത്തരം വികാരങ്ങളെ ചൂഷണം ചെയ്യാനുള്ള ശക്തികള്‍ രാജ്യത്തിനകത്തും പുറത്തുമുണ്ട്. അവരുടെ പ്രലോഭനങ്ങളില്‍പ്പെട്ടാണ് നാട്ടില്‍ തീവ്രവാദം വളരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+