കോടിയേരി ബാലകൃഷ്ണന്‍ രാജിവയ്ക്കണം: ഹസന്‍

മകന്‍ നഷ്‌ടപ്പെട്ട പിതാവിന്റെ വികാരം കോടതി ഉള്‍ക്കൊണ്ടുവെന്ന കോടിയേരിയുടെ പ്രസ്‌താവന കണ്ടു. ഹൈക്കോടതി പറഞ്ഞപ്പോഴാണോ മന്ത്രിക്ക് മകന്‍ നഷ്‌ടപ്പെട്ട പിതാവിന്റെ വികാരം മനസ്സിലായത്?- അദ്ദേഹം ചോദിച്ചു
പോലീസിന്റെ വീര്യം നഷ്‌ടപ്പെടുത്തുന്ന രീതിയിലാണ് ആഭ്യന്തര വകുപ്പ് പോകുന്നത്. 'എസ്' കത്തി ആര്‍.എസ്.എസിന്റേതാണെന്ന പോലീസിന്റെ തിരക്കഥ ശരിവയ്‌ക്കാന്‍ പിണറായി വിജയന്‍ തന്നെയായിരുന്നു രംഗത്തെത്തിയത്.
അതേസമയം പോലീസിന്റെ വീര്യം പൂര്‍ണ്ണമായും നഷ്‌ടപ്പെട്ടിട്ടില്ലെന്നുള്ളതാണ് കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിച്ചതയ്‌ക്കുന്നത് കണ്ടപ്പോള്‍ മനസ്സിലായത്.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ലിജുവിനെ പോലീസ് തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചു. എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മദ്യപിച്ച ശേഷമാണ് മര്‍ദ്ദിച്ചതെന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണം-ഹസന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ സാധാരണ ജനങ്ങളെ രക്ഷിക്കാന്‍ പലപ്പോഴും കോടതി രംഗത്തെത്തുന്ന അവസ്‌ഥാണുള്ളത്. സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നത് കോടതിയില്‍ നിന്നാണ്. എക്‌സിക്യൂട്ടീവ് ചെയ്യേണ്ട ചുമതല ജുഡീഷ്യറി നിര്‍വഹിക്കുന്ന അവസ്‌ഥാണുള്ളത്. ജനാധിപത്യത്തിലെ മോശം പ്രവണതയാണിതെന്നും ഹസന്‍ പറഞ്ഞു.












Click it and Unblock the Notifications