ഫെമിനിസ്റ്റുകള്‍ സ്ത്രീത്വമില്ലാത്തവര്‍: അഴീക്കോട്

കമലസുരയ്യ ട്രസ്റ്റും മാതൃഭൂമിയും സംയുക്തമായി നടത്തിയ ബാലാമണിയമ്മ ജന്‍മശതാബ്ദി ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഴീക്കോട്.
പുരുഷനുംസ്ത്രീയും തമ്മില്‍ തുല്യതയില്ല എന്ന് പറയുമ്പോള്‍ സ്ത്രീ പുരുഷനേക്കാള്‍ താഴെയാണെന്നല്ല മനസ്സിലാക്കേണ്ടത്. അവള്‍ക്ക് അവളുടേതായ ഔന്നത്യമുണ്ടെന്നാണ് അതിനര്‍ത്ഥം.
സ്ത്രീ പാന്റ്‌സിട്ടാല്‍ പുരുഷന് തുല്യയാവില്ല അത് പാന്റ് ഇക്വാലിറ്റി മാത്രമേ ആവുന്നുള്ളു. സ്ത്രീയ്ക്കും പുരുഷനും സൃഷ്ടിപരമായ വ്യത്യാസങ്ങളും സവിശേഷതകളുമുണ്ട്. അത് മനസ്സിലാക്കുകയാണ് വേണ്ടത്- അഴീക്കോട് പറഞ്ഞു.
എഴുത്തിലും ജീവിതത്തിലും ഫെമിനിസ്റ്റായിരുന്ന എഴുത്തുകാരിയായിരുന്നു ബാലാമണിയമ്മ. വിശ്വമാതൃത്വത്തെ ഉള്‍ക്കൊണ്ട ബാലാമണിയമ്മ യഥാര്‍ത്ഥ ഫെമിനിസ്റ്റാണ് അഴീക്കോട് പറഞ്ഞു.












Click it and Unblock the Notifications