കയ്യേറ്റം തടയാന്‍ സര്‍വ്വേ വിജിലന്‍സ് സംഘം

ഇടുക്കി ജില്ലയില്‍ ഏക്കര്‍കണക്കിന് ഭൂമി കൈയേറുന്നുവെന്ന ജില്ലാ കളക്ടര്‍ അശോക് കുമാര്‍ സിങിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ സംഘത്തെ നിയോഗിച്ചത്.
കൈയേറ്റത്തോടൊപ്പം റവന്യൂ - സര്‍വേ രേഖകളില്‍ തിരിമറിയും നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് .
മൂന്നാറിലും മറ്റിടങ്ങളിലും കൈയേറ്റം നടക്കുന്നത് കര്‍ശനമായി തടയുന്നതിന് ഭൂസംരക്ഷണനിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ജില്ലാകളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗത്തില്‍ റവന്യൂമന്ത്രി കെ. പി. രാജേന്ദ്രന്‍ കരുതിയിരുന്നെങ്കിലും ചര്‍ച്ചയ്ക്ക് വന്നില്ല.
വ്യാപകമായ കൈയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര നടപടികള്‍ വേണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications