കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സ്പ്ലോറര്‍ പാച്ച് പുറത്തിറക്കി

  • By Staff
Google Oneindia Malayalam News

Microsoft
ന്യൂയോര്‍ക്ക് : ഗൂഗിള്‍ അക്കൗണ്ടുകള്‍ ചോര്‍ത്താനായി ഹാക്കര്‍മാര്‍ ഉപയോഗിച്ച സാങ്കേതിക പോരായ്മ തീര്‍ക്കാന്‍ ‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പുതിയ പാച്ച് മൈക്രോസോഫ്റ്റ് പുറത്തിറക്കി.

എംഎസ്10002 എന്ന പേരിലുള്ള പാച്ച് മൈക്രോസോഫ്റ്റിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

കഴിഞ്ഞ സെപ്തംബറില്‍തന്നെ ഈ പിഴവ് കണ്ടെത്തിയിരുന്നതായി മൈക്രോസോഫ്റ്റ് സമ്മതിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ മാത്രമാണ് ഇതിനുള്ള പാച്ച് പുറത്തിറക്കുന്നത്.

ചൈനയില്‍ മനുഷ്യാവകാശപ്രവര്‍ത്തകരുടെയും കന്പനികളുടെയും ലക്ഷക്കണക്കിന് ഗൂഗിള്‍, ജിമെയില്‍ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്നത് ഈ പിഴവ് ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു.

ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതിനെതുടര്‍ന്ന് ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് ഗൂഗിള്‍ പ്രസ്താവിച്ചിരുന്നു.

ചൈനയിലെ സംഭവത്തെത്തുടര്‍ന്ന് സുരക്ഷാ പിഴവുണ്ടാകുമെന്ന് കാണിച്ച് ജര്‍മ്മനിയിലെ സര്‍ക്കാര്‍ എക്സ്പ്ലോററിന് നിരോധനം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X