മൊബൈല്‍ ഉപയോഗിച്ച 13കാരിക്ക് ചാട്ടയടി

സൗദിയിലെ റിയാദിലുള്ള പതിമൂന്ന് വയസുകാരിയാണ് മൊബൈല്‍ ഉപയോഗിച്ചതിന് ക്രൂരമായി ശിക്ഷിക്കപ്പെട്ടത്. തൊണ്ണൂറു ചാട്ടയടിയാണ് കുട്ടിയ്ക്ക് വിധിച്ചത്. ജുബൈലിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.
ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ വെച്ച് ചാട്ടയടി നല്‍കണമെന്നും വിധിയില്‍ പറഞ്ഞിരുന്നു.
സൌദിയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സ്കൂളുകളില്‍ ക്യാമറകള്‍ ഉള്ള മൊബൈല്‍ ഫോണുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. സ്കൂള്‍ നിയമം തെറ്റിച്ചുവെന്ന കുറ്റമാണ് കുട്ടിയുടെ മേല്‍ ചുമത്തിയിട്ടുള്ളത്.
അദ്ധ്യാപകര്‍ കണ്ടെത്താതിരിക്കാന്‍ മൊബൈല്‍ ഒളിപ്പിച്ചാണ് കുട്ടി സ്കൂളില്‍ എത്തിയത്. മൊബൈല്‍ കണ്ടെത്തിയ അദ്ധ്യാപകയെ കുട്ടി ആക്രമിച്ചതായി സ്കൂള്‍ അധികൃതര്‍ പറയുന്നുണ്ട്.












Click it and Unblock the Notifications