ആസ്‌ത്രേലിയയില്‍ 2 ഇന്ത്യക്കാര്‍ ആക്രമിക്കപ്പെട്ടു

തെക്കന്‍ ബ്രിസ്‌ബേനിലെ മാഗ്രഗോറില്‍ വീടിനടുത്തുള്ള ഫോണ്‍ബോക്‌സ് ഉപയോഗിക്കവെയാണ് 25 കാരനായ യുവാവ് വ്യാഴാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. അക്രമത്തിനിരയായ ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളുടെ തലയ്ക്ക് രണ്ട് പ്രാവിശ്യം അടിയേറ്റിട്ടുണ്ട്. പേഴ്‌സും അപഹരിക്കപ്പെട്ടു. അക്രമിക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
തെക്കുകിഴക്കന്‍ ബ്രിസ്‌ബേനിലെ കാരിന്‍ഡേലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ടാക്‌സി ഡ്രൈവര്‍ ആക്രമിക്കപ്പെട്ടത്. രണ്ട് യാത്രക്കാരുമായി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു സംഭവം. ഡ്രൈവറെ മര്‍ദിച്ചശേഷം അക്രമികള്‍ ടാക്‌സിയുടെ ജനാലചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.
ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ നേരിടുന്ന ആക്രമണങ്ങളില്‍ പ്രധാനമന്ത്രി കെവിന്‍ റൂഡ് ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications