തിരിച്ചറിയല്‍ കാര്‍ഡില്‍ ബുര്‍ഖ ധരിച്ച പടം പാടില്ല

മുഖാവരണം മാറ്റാന്‍ മതപരമായ വിലക്കുള്ളതിനാല്‍ ബുര്‍ഖധരിച്ച ചിത്രത്തോടെ തിരിച്ചറിയില്‍ കാര്‍ഡ് നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ പരാമര്‍ശം.
ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്‍, ജസ്റ്റീസ് ദീപക് വര്‍മ്മ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. സമ്മതിദായകരെ തിരിച്ചറിയാനാണ് വോട്ടര്‍പട്ടികയിലും കാര്‍ഡിലും ഫോട്ടോ ഉള്‍പ്പെടുന്നത്.
ബുര്‍ക്ക ധരിച്ച ഫോട്ടോയുമായെത്തിയാല്‍ സമ്മതിദായകനെ തിരിച്ചറിയാന്‍ കഴിയില്ല- കോടതി പറഞ്ഞു. മതവിശ്വാസമനുസരിച്ച് പൊതുജനം കാണരുതെന്ന ആഗ്രഹമുണ്ടെങ്കില്‍ വോട്ടു ചെയ്യാന്‍പോകാതിരിക്കുകയാണ് അഭികാമ്യം. സമ്മതിദായകനെ തിരിച്ചറിയാതെ വോട്ടു ചെയ്യിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മുഖാവരണം മാറ്റിയ ചിത്രം പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥരും പോളിങ്ഏജന്റുമാരും കാണുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു.
ചെന്നൈ ഹൈക്കോടതിയുടെ നിര്‍ദ്ദേങ്ങള്‍ക്ക് പാലിച്ചാണ് വോട്ടര്‍പട്ടിക തയ്യാറാക്കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. ഈ പ്രശ്‌നം തീര്‍ന്നതായി വിധിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ വിശദമായ വാദം കേള്‍ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചു. ഇതിനായി മറ്റൊരുദിവസം കേസ് വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications