നുഴഞ്ഞു കയറ്റം വര്‍ധിച്ചേയ്ക്കാം: ആന്റണി

ഏത് ആക്രമണത്തെയും നേരിടാന്‍ സൈന്യം സജ്‌ജമാണ്. കാശ്‌മീരില്‍ സമാധാനം ഉണ്ടാകുന്നതില്‍ തീവ്രവാദികള്‍ക്കു താല്‍പര്യമില്ല. ഇതാണു നുഴഞ്ഞുകയറ്റ ശ്രമം ശക്‌തമാകാന്‍ കാരണം.
കഴിഞ്ഞ രണ്ടു മാസത്തിനിടെ കശ്മീര്‍ അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചിട്ടുണ്ട്. കശ്മിരീലെ സമാധാന ശ്രമങ്ങള്‍ വിജയിക്കുന്നതില്‍ ആശങ്കാകുലരായ തീവ്രവാദികള്‍ വരും ദിവസങ്ങളില്‍ നുഴഞ്ഞുകയറ്റവും ആക്രമണങ്ങളും വര്‍ദ്ധിപ്പിച്ചേക്കാം- ആന്റണി പറഞ്ഞു.
കശ്മീര്‍ അതിര്‍ത്തി ശാന്തമnല്ലെന്ന് വരുത്തി ത്തീര്‍ക്കാനാണ് നുഴഞ്ഞുകയറ്റക്കാര്‍ അതിര്‍ത്തിവേലി മുറിച്ചതെന്നും ആന്റണി പറഞ്ഞു. ജമ്മു കശ്മീരില്‍ അബ്ദുള്ളന്‍ ഔട്ട് പോസ്റ്റിനടുത്ത് അതിര്‍ത്തി വേലി മുറിച്ചതായി കഴിഞ്ഞ ദിവസം ബിഎസ്എഫ് കണ്ടെത്തിയിരുന്നു.
സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ച ശേഷം സംസ്‌ഥാന പോലീസിന് കൂടുതല്‍ ചുമതലകള്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications