വീണ്ടും ഭീഷണി; രാജ്യം അതീവ ജാഗ്രതയില്‍

ഇതിനായി യൂറോപ്പില്‍നിന്ന് അമ്പതോളം പാരാ-ഗ്ലൈഡറുകള്‍ ഭീകരസംഘടന സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
സാര്‍ക്ക് രാജ്യങ്ങളിലേക്കു പോകുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ തട്ടിക്കൊണ്ടു പോകാന്‍ ലഷ്കര്‍ ഇ തൊയ്ബയും അല്‍ ക്വയ്ദയും പദ്ധതി തയാറാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു തൊട്ടു പിന്നാലെയാണു പുതിയ ഭീഷണിയെപ്പറ്റിയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
പാരാ ഗ്ലൈഡറുകള്‍ ഉപയോഗിച്ച് ചാവേര്‍ ആക്രമണം നടത്താന്‍ ലഷ്കര്‍ പ്രവര്‍ത്തകര്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞെന്നാണു സൂചന. ഇവരെ നേരിടുന്നതിനു മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം സുരക്ഷാ വിഭാഗങ്ങള്‍ക്കു നിര്‍ദേശം നല്കി.
ഇന്ത്യന്‍ വിമാനങ്ങള്‍ റാഞ്ചാന്‍ പദ്ധതി തയാറാക്കിയിരിക്കുന്നതു ലഷ്കര്‍ ഇ തൊയ്ബയും അല്‍ ക്വയ്ദയും ചേര്‍ന്നാണ്. ഇതു വ്യക്തമായതോടെ, സാര്‍ക്ക് രാജ്യങ്ങളിലേക്കു പോകുന്ന എല്ലാ ഇന്ത്യന്‍ വിമാനങ്ങള്‍ക്കും അതീവ ജാഗ്രത പ്രഖ്യാപിച്ചു.
വിമാനങ്ങളില്‍ സ്കൈ മാര്‍ഷലുകളെ നിയോഗിച്ചിട്ടുണ്ട്. ലാഡര്‍ പോയിന്റ് പരിശോധന നിര്‍ബന്ധമാക്കി. രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ക്കശമാക്കാന്‍ വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്കി.
ബുധനാഴ്ച പിടിയിലായ, ഹര്‍ക്കത്ത് ഉല് ജിഹാദി ഇസ്ലാമിയുടെ ദക്ഷിണേന്ത്യന്‍ മേധാവി മുഹമ്മദ് അംജദ് എന്ന ഖ്വാജയെ ചോദ്യം ചെയ്തപ്പോഴാണു റാഞ്ചല്‍ പദ്ധതി പുറത്തുവന്നത്. ഇയാള്‍ ഹൈദരാബാദ് പൊലീസിന്റെ കസ്റ്റഡിയിലാണ്. റിപ്പബ്ലിക് ദിനത്തില്‍ നഗരത്തില്‍ സ്ഫോടനം നടത്താനാണ് ഇയാള്‍ എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
വ്യോമയാന മന്ത്രാലയത്തിന്റെയും ബ്യൂറോ ഒഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെയും നിര്‍ദേശപ്രകാരം, കേരളത്തിലടക്കം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യയും സ്വകാര്യ ഇന്ത്യന്‍ വിമാന സര്‍വീസുകളായ ജെറ്റ് എയര്‍വേയ്സും കിങ്ഫിഷറും അറിയിച്ചു.
ഭീഷണി സംബന്ധിച്ച് വിദേശ മന്ത്രാലയം സാര്‍ക്ക് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും അറിയിപ്പു നല്‍കിയിട്ടുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications