ഇറച്ചിയ്ക്കായി ജയിലില്‍ നിരാഹാരസമരം

അതും അഫ്ഗാനിസ്ഥാനിലെവിടെയോ ജീവിക്കേണ്ട ഒരാള്‍ ഇന്ത്യന്‍ ജയിലില്‍ക്കിടന്ന് കൊതിമൂത്ത് നിരാഹാരം കിടന്നാല്‍ വാര്‍ത്തായാകാതിരിക്കുമോ.
റസൂല്‍ ഖാന്‍ എന്ന താലിബാന്‍കാരനാണ് ഇറച്ചിയ്ക്കുവേണ്ടി നിരാഹാരം കിടക്കുന്നത്. ദിവസം ഒരു കിലോ കോഴി ഇറച്ചിയും രണ്ടു കിലോ ബീഫും കിട്ടിയേ മതിയാകൂയെന്നാണ് റസൂലിന്റെ ആവശ്യം.
ജയിലില്‍ താലിബാന്‍ മോഡലില്‍ തോക്കും കൈക്കരുത്തും കാണിക്കാന്‍ വയ്യാത്തതുകൊണ്ടാണ് ഇറച്ചി കിട്ടാന്‍ റസൂല്‍ ഗാന്ധിമാര്‍ഗ്ഗം സ്വീകരിച്ചത്.
ബംഗാളിലെ പൂര്‍ണിയയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗുലാം റസൂല്‍ ഖാന്‍ എന്ന അഫ്‌ഗാന്‍ താലിബാന്‍ തീവ്രവാദി ജനിവരി 13-ന് പോലീസ് കസ്‌റ്റഡിയിലായത് . പൂര്‍ണിയ ജയിലില്‍ സസ്യാഹാരമാണ് ഖാന് അനുവദിച്ചത് .
എന്നാല്‍ ജയിലിലായതിനാല്‍ ഭക്ഷണ ശീലം ഉപേക്ഷിക്കാനാകില്ലെന്നാണ് ഇയാള്‍ പറയുന്നത് . ആവശ്യം അനുവദിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരം നടത്തുമെന്ന് ഇയാള്‍ മുന്നറിയിപ്പു നല്‍കിയതായി എഡിജിപി യു.എസ് ദത്ത് അറിയിച്ചു.












Click it and Unblock the Notifications