മുല്ലപ്പെരിയാര്‍: പുതിയ സ്ഥലം കണ്ടെത്തി

ഇപ്പോള്‍ നിലവിലുള്ള അണക്കെട്ടില്‍ നിന്നും 366 മീറ്റര്‍ താഴെയുള്ള സ്ഥലം അണക്കെട്ട് നിര്‍മ്മാണത്തിന് അനുയോജ്യമാണെന്ന് സംഘം വിലയിരുത്തി.
ഡിസൈന്‍ കമ്മിറ്റി തലവന്‍ എംകെ പരമേശ്വരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ സന്ദര്‍ശിച്ച് സര്‍വ്വേ നടത്തിയത്.
നേരത്തേ സര്‍വ്വേ നടത്തി തീരുമാനിച്ച അലയന്‍മെന്റ് മാറ്റാന്‍ ഡാം ഡിസൈന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സ്ഥലത്ത് സര്‍വ്വേ നടത്തിയത്.
ഇപ്പോള്‍ അനുയോജ്യമാണെന്ന് കണ്ടെത്തിയ സ്ഥലത്തെ പാറകളുടെ കാഠിന്യം പരിശോധിക്കുകയായിരിക്കും അടിത്ത നടപടി.
പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ 1979ല്‍ കേരളവും തമിഴ്‌നാടും കണ്ടെത്തിയ സ്ഥലമാണ് ഇപ്പോള്‍ അനുയോജ്യമാണെന്ന് തീരുമാനിച്ചത്.
ഈ സ്ഥലം കണ്ടെത്തിയാല്‍ അണക്കെട്ടിനായി കൂടുതല്‍ വനമേഖല ഉപയോഗിക്കേണ്ടിവരില്ലെന്നതാണ് ഒരു ഗുണം.
ഇതുസംബന്ധിച്ച് സര്‍ക്കാറിന് 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പരമേശ്വരന്‍ നായര്‍ അറിയിച്ചു.












Click it and Unblock the Notifications