നോക്കുകൂലിയ്ക്കെതിരെ സിഐടിയു

സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിഐടിയു സംസ്‌ഥാന പ്രസിഡന്റ് കെ.എന്‍ രവീന്ദ്രനാഥ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി.
നോക്കുകൂലി അന്യായമാണ്. നോക്കുകൂലി വാങ്ങുന്നതായി പരാതി ലഭിച്ചാല്‍ നടപടിയെടുക്കും. ആ പണം മടക്കി നല്‍കുകയും ചെയ്യും. ടിപ്പറും മറ്റും വന്നപ്പോള്‍ തൊഴില്‍ നഷ്‌ടപ്പെടുമെന്നു ഭയപ്പെട്ടു പല തൊഴിലാളികളും പ്രതികരിച്ചിട്ടുണ്ട്. ഈ വിഷയങ്ങളില്‍ തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും- രവീന്ദ്രനാഥ് പറഞ്ഞു
തൊഴിലാളികളെ നിശ്‌ചയിക്കാനുള്ള അവകാശം തൊഴിലുടമയ്‌ക്കു തന്നെയാണ്. പലയിടത്തും തൊഴിലാളികള്‍ ഈ അവകാശം പണം വാങ്ങി വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതു ശരിയല്ല. അതേസമയം ചുമട്ടുതൊഴിലാളികളും മറ്റും പ്രായമാകുമ്പോള്‍ മക്കള്‍ക്കു തൊഴില്‍ നല്‍കുന്നത് മാനുഷികമായി കാണണം.
ഐ.ടി. പോലുള്ള ആധുനിക മേഖലകളിലും തൊഴിലാളികള്‍ക്കു സംഘടിക്കാനുള്ള അവകാശങ്ങള്‍ക്കുവേണ്ടി സിഐടിയു നിലകൊള്ളും. അതേസമയം, പരമ്പരാഗതമേഖലയെ കൈവിടുന്നെന്ന ആരോപണം ശരിയല്ലെന്നും സിഐടിയു സിപിഎമ്മിന്റെ പോഷകസംഘടനയാണെന്ന ധാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പ്രവര്‍ത്തകരാണു സംഘടനയില്‍ കൂടുതലെന്നതു ശരിയാണ്. എന്നാല്‍, കക്ഷിരാഷ്‌ട്രീയത്തിനതീതമായി തൊഴിലാളിവര്‍ഗ താല്‍പര്യത്തിനാണു സിഐടിയു മുന്‍തൂക്കം നല്‍കുന്നത്- അദ്ദേഹം പറഞ്ഞു.
തൊഴിലാളികള്‍ക്കു വേണ്ടത്ര രാഷ്‌ട്രീയബോധമില്ലെന്ന് അംഗീകരിക്കുന്ന റിപ്പോര്‍ട്ടാണു സംസ്‌ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ചുമട്ട്, മോട്ടോര്‍, മദ്യം, ചെത്ത് തുടങ്ങി നിരവധി തൊഴില്‍മേഖലകളില്‍ അരാജകത്വം നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തെറ്റായ നടപടികള്‍ മൂലം പലപ്പോഴും ജനങ്ങള്‍ക്കിടയില്‍ നിന്നു തൊഴിലാളികളോടു ശക്‌തമായ പ്രതിഷേധമുണ്ടാകുന്നു. പൊതുവായ പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്കു നേതൃത്വം നല്‍കേണ്ടവരാണു തൊഴിലാളിവര്‍ഗമെന്നു മറക്കരുത്.
സംഘടിത ശക്‌തിയുപയോഗിച്ചു സമാന്തര യൂണിയനുകളായിപ്പോലും പ്രവര്‍ത്തിക്കുന്നവര്‍ പലയിടത്തുമുണ്ട്. നേതാക്കളാകട്ടെ മിക്കപ്പോഴും തൊഴിലാളികള്‍ക്ക് മാതൃകയാകുന്നില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications