മൂന്നാര്‍ പ്രശ്‌നം യുഡിഎഫ് ആയുധമാക്കുന്നു

ജനുവരി 28ന് മൂന്നാറില്‍ സന്ദര്‍ശനം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ലാവലിന്‍ വിഷയത്തിനിടെ മുങ്ങിപ്പോയ മൂന്നാര്‍ വീണ്ടും കുത്തിപ്പൊക്കാനുള്ള പ്രതിപക്ഷ ശ്രമം തദ്ദേശസ്വയംഭരണസ്ഥപാനങ്ങളിലെ തിരഞ്ഞെടുപ്പും അതുകഴിഞ്ഞുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യം വച്ചാണെന്നത് വ്യക്തമാണ്.
പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വീണ്ടും മൂന്നാര്‍ വിഷയത്തില്‍ ഇടപെടാന്‍ തുടങ്ങിയതിന് പിന്നാലെ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായതും വിഷയത്തിന് വീണ്ടും ചൂട് പകര്‍ന്നരിക്കുകയാണ്.
മൂന്നാറിലെ കയ്യേറ്റങ്ങളെ കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനിടെ കയ്യേറ്റങ്ങള്‍ ഇടതുമുന്നണിയുടെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് യുഡിഎഫ് പ്രചാരണം തുടങ്ങിയിട്ടുണ്ട്.
ചിന്നക്കനാല്‍ ഭാഗങ്ങളില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് കയ്യേറ്റം നടക്കുന്നതെന്നും സര്‍ക്കാര്‍ ഇതിന് മൗനാനുവാദം നല്‍കുകയാണെന്നുമുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന പ്രശ്‌നം എല്‍ഡിഎഫിനെതിരെ ആയുധമാക്കാന്‍ അവര്‍ തീരുമാനിച്ചുകഴിഞ്ഞുവെന്നതിന്റെ സൂചനയാണ്.
ഭൂമികയ്യേറ്റത്തെക്കുറിച്ചും റവന്യൂ, സര്‍വ്വേ രേഖകളില്‍ നടക്കുന്ന തിരിമറികളെക്കുറിച്ചും ഇടുക്കി ജില്ലാ കളക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ നടപടികളിലൊന്നും തങ്ങള്‍ തൃപ്തരല്ലെന്നാണ് യുഡിഎഫ് പറയുന്നത്.












Click it and Unblock the Notifications