കനത്ത സുരക്ഷയില്‍ തൃക്കുന്നത്ത് പള്ളി തുറന്നു

സെന്റ് മേരീസ് പളളി ഓര്‍മ്മപ്പെരുന്നാള്‍ ആരാധനയ്‌ക്കുവേണ്ടി രണ്ടു ദിവസത്തേക്ക് തുറന്നത്. ഹൈക്കോടതി ഉത്തരവു പ്രകാരമാണ് നടപടി. വെള്ളിയാഴ്ച രാത്രി 11-ന് കലക്‌ടറുടെ നേതൃത്വത്തിലാണ് പളളി തുറന്നത്.
രാവിലെ ഏഴ് മണി മുതല്‍ ഒരുമണി വരെ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ക്കും ഉച്ചക്ക് ഒരു മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ യാക്കോബായ സഭാ വിശ്വാസികള്‍ക്കും ആരാധന നടത്താനുള്ള സൗകര്യവും സെമിനാരിയില്‍ ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദീമോസ് പ്രഥമന്‍ ബാവ, നിയുക്‌ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ് , ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് എന്നിവരുടെ കാര്‍മികത്വത്തില്‍ സെമിനാരിയില്‍ പ്രാര്‍ത്ഥന നടത്തി. 11.45-ന് ഓര്‍ത്തഡോക്‌സ് സഭയുടെ വൈദികന്മാര്‍ പള്ളിയില്‍ ധൂപ പ്രാര്‍ത്ഥന നടത്തും
വിശ്വാസികള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് നിബന്ധനകളോടെ ശനി, ഞായര്‍ ദിവസങ്ങളില്‍ താല്‍ക്കാലികമായി സെമിനാരി തുറക്കാന്‍ വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടത്. ഞായറാഴ്ച വൈകുന്നേരത്തോടെ പള്ളി അടയ്ക്കും
സംഘര്‍ഷ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതിനെ തുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 200 പോലീസുകാരെ സെമിനാരിയുടെ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications