കോടതി പരാമര്‍ശം ഗൗരവമായെടുക്കും: വിഎസ്

കൊച്ചിയില്‍ ആണ്‍കുട്ടികള്‍ക്കായി നിര്‍മ്മിച്ച ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ഇതിനിടെ മൂന്നാര്‍ കൈയേറ്റങ്ങള്‍ അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച സര്‍വ്വേ വിജലന്‍സ് സംഘം ഇടുക്കിയിലെത്തി.
ടാറ്റ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ ആയിരത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതായും ഈ ഭൂമി സ്വകാര്യ റിസോര്‍ട്ടുകള്‍ക്ക് വിറ്റതായുള്ള ആരോപണമാണ് സംഘം അന്വേഷിക്കുക.
കണ്ണന്‍ ദേവന്‍ തേയില കമ്പനിയുടെ മറവിലാണ് ടാറ്റ ഗ്രൂപ്പ് സര്‍ക്കാര്‍ ഭൂമി കൈയേറിയിരിക്കുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ടാറ്റ ഗ്രൂപ്പ് ആയിരത്തിലേറെ ഏക്കര്‍ ഭൂമി കൈയേറിയെന്ന് ജില്ലാ കളക്ടര്‍ അശോക് കുമാര്‍ സിംഗ് റവന്യൂ മന്ത്രി കെ പി രാജേന്ദ്രന് നല്‍കിയ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.
ഭൂമി കൈയേറ്റം തടയാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ഇടുക്കി ജില്ലാ കളക്‌ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.












Click it and Unblock the Notifications