സിസേറിയനിടെ കൈ പോയ കുഞ്ഞ് മരിച്ചു

ഉദയ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഡോക്ടര്‍മാരുടെ അശ്രദ്ധയെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചത്. സിസേറിയനിടെ കുഞ്ഞിന്റെ കൈ അറ്റുപോയിരുന്നു.
എന്നാല്‍ ഡോക്ടര്‍മാര്‍ കുഞ്ഞിന് വേണ്ട ചികിത്സ നല്‍കുകയോ മുറിവ് കെട്ടിവയ്ക്കുകയോ ചെയ്തിരുന്നില്ലെന്ന് കുഞ്ഞിന്റെ ബന്ധുക്കള്‍ പറയുന്നു.
ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന്റെ കയ്യ് മുഴുവനായും അറ്റുപോയിരുന്നുവെന്നും പിന്നീട് രണ്ടു ദിവസം കുഞ്ഞ് ആ നിലയില്‍ കഴിഞ്ഞുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ഒടുവില്‍ വ്യാഴാഴ്ച കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
എന്നാല്‍ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ മുറിവ് സാരമായിരുന്നില്ലെന്നും ഇത്തരം ഘട്ടങ്ങളില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ സാധാരണമാണെന്നുമുള്ള മനുഷ്യത്വ രഹിതമായ മറുപടിയാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്.
സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധപരിപാടികള്‍ നടത്തുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ്












Click it and Unblock the Notifications