Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുര്‍ഖയില്ലാതെ ഫോട്ടോ എടുക്കാം: സംഘനടകള്‍

Burqa Clad Women
ദില്ലി: വോട്ടര്‍ ഐഡി കാര്‍ഡിനു വേണ്ടി മുസ്ലീം സ്ത്രീകളുടെ ബുര്‍ഖയണിയാത്ത ഫോട്ടോ വേണമെന്ന സുപ്രീംകോടതി നിരീക്ഷണത്തെ വിവിധ മുസ്ലീം സംഘടകള്‍ അനുകൂലിച്ചു.

ഹജ്ജിന് പോകുമ്പോള്‍ ഫോട്ടോ എടുക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാത്ത നിലയ്ക്ക് തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ഫോട്ടോ എടുക്കുന്നതിനെ പ്രതിരോധിക്കേണ്ട ആവശ്യമില്ലെന്നാണ് സംഘടനകള്‍ പറയന്നത്.

ഇക്കാര്യം വൈകാരിക പ്രശ്നമാക്കേണ്ടതില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അംഗം കമാല്‍ ഫറൂഖി പറഞ്ഞു.

അവശ്യ സാഹചര്യങ്ങളില്‍ മുഖാവരണമില്ലാതെ ഫോട്ടോ എടുക്കുന്നതിനെ എതിര്‍ക്കണ്ട എന്നാണ് സംഘടനകളുടെ നിലപാട്.

ചില മുസ്ലീം പുരോഹിതര്‍ സുപ്രീംകോടതി ഉത്തരവിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, വോട്ടര്‍ ഐഡിയുടെ പ്രാധാന്യത്തെ കുറിച്ച് സമുദായത്തെ ധരിപ്പിക്കാന്‍ ശ്രമിക്കുമെന്നും അതില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫറൂഖി പറഞ്ഞു.

ശരിയത്ത്, ഇസ്ലാമിക് നിയമപ്രകാരം ബുര്‍ഖ ധരിക്കേണ്ടത് നിര്‍ബന്ധമാണെങ്കിലും പ്രത്യേക സാഹചര്യത്തില്‍ അതിന് ഉപാധികളോടെ ഇളവ് നല്‍കാമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിലെ മുതിര്‍ന്ന അംഗം നയിബ് ഇമാം അഭിപ്രായപ്പെട്ടു.

ബുര്‍ഖ ധരിച്ചാല്‍ വ്യക്തികളെ തിരിച്ചറിയാനാവില്ല അതിനാല്‍ പര്‍ദ്ദ ധരിച്ചുള്ള ഫോട്ടോ തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിക്കാനാവില്ലെന്നും പര്‍ദ്ദ നിര്‍ബ്ബന്ധമുള്ളവര്‍ വോട്ടു ചെയ്യാതിരിക്കട്ടെ എന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+