ജിഎസ്എല്‍വി ബൂസ്റ്റര്‍ വിജയകരമായി ഐഎസ്പരീക്ഷിച്ചു

ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജിഎസ്എല്‍വി മാര്‍ക്ക് -3 റോക്കറ്റില്‍ ഉപയോഗിക്കുന്ന ബൂസ്റ്ററാണ് ഇത്.
ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററിലാണ് പരീക്ഷണം നടത്തിയത്. 207 ടണ്‍ ദ്രവ ഇന്ധനം നിറയ്ക്കുന്ന ബൂസ്റ്റര്‍ 103 സെക്കന്റു നേരമാണ് പ്രവര്‍ത്തിപ്പിച്ചത്.
നാസയ്ക്കും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്കുമൊപ്പം ഇത്തരം സാങ്കേതിക വിദ്യ സ്വായത്തമാക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
10 വര്‍ഷമായി ഇതിനുള്ള പരീക്ഷണത്തിലായിരുന്നു ഐഎസ്ആര്‍ഒ 207 ടണ്‍ ഇന്ധനം നിറയ്ക്കുന്ന ബൂസ്റ്ററിന്റെ നീളം 25 മീറ്ററാണ്.
നാസയുടെയും യൂറോപ്യന്‍ ഏജന്‍സിയുടേയും ബൂസ്റ്ററിന്റെ നീളം യഥാക്രമം 440 ടണ്‍-37.8 മീറ്ററും, 240 ടണ്‍- 31.6 മീറ്റര്‍ എന്നിങ്ങനെയാണ്.
ബഹിരാകാശ റോക്കറ്റ് വിക്ഷേപണ സാങ്കേതിക വിദ്യയില്‍ ഐഎസ്ആര്‍ഒ മറ്റൊരു നാഴികക്കല്ലുകുടി പിന്നിടുകയാണെന്ന് സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ ഡയറക്ടര്‍ എം സി ദതത്ന്‍ പറഞ്ഞു.
ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രഞ്ജര്‍ പരീക്ഷണത്തിന് മേല്‍നോട്ടം വഹിച്ചു. തിരുവനന്തപുരത്ത് നടന്ന ശാസ്ത്ര കോണ്‍ഗ്രസില്‍ മാര്‍ക് 3 സോളിഡ് ബൂസ്റ്ററിന്റെ മാതൃക പ്രദര്‍ശിപ്പിച്ചിരുന്നു.












Click it and Unblock the Notifications